പെരുമ്പ ഇക്കോ തണൽ പാർക്കിന് സമീപം പുഴയിൽ യുവതിയുടെ മൃതദേഹം

പയ്യന്നൂർ: പെരുമ്പ ഇക്കോ തണൽ പാർക്കിന് സമീപത്തെ പുഴയിൽ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. പയ്യന്നൂർ ടൗണിലെ മാളിൽ ജീവനക്കാരിയായ കാനായി മുക്കൂട് സ്വദേശിനി സി. ശ്രുതി (24)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച രാവിലെയുമായി സ്കൂബാ ടീമിന്റെ സഹായത്തോടെ നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. പയ്യന്നൂർ ഫയർ സ്റ്റേഷൻ ഓഫീസർ സി.പി. രാജേഷിന്റെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിനിടെ ചൊവ്വാഴ്ച രാവിലെയാണ് പെരുമ്പ തണൽ ഇക്കോ പാർക്കിന് സമീപത്തെ പുഴയിൽനിന്ന് മൃതദേഹം കണ്ടെടുത്തത്.

Related Articles

Back to top button