ഭിക്ഷാടകനെ തല്ലിക്കൊന്നു….ക്രൂരമായ സംഭവം നടന്നത്…ഏഴ് പേര്‍ കസ്റ്റഡിയില്‍

പാലക്കാട് മൂലത്തറയില്‍ ഭിക്ഷാടകനെ തല്ലിക്കൊന്നു. മൂലത്തറ ഡാമിന് സമീപത്തുള്ള കള്ള് ഷാപ്പിന് മുമ്പില്‍ വെച്ചാണ് ഭിക്ഷാടകനെ തല്ലിക്കൊന്നത്. ശനിയാഴ്ച രാത്രിയാണ് സംഭവം.

ഞായറാഴ്ച രാവിലെ നാട്ടുകാരാണ് ഭിക്ഷാടകനെ സംശയാസ്പദമായി മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടന്ന പോസ്റ്റ്‌മോര്‍ട്ടത്തിൽ കൊലപാതകം സ്ഥിരീകരിച്ചു.

സംഭവത്തില്‍ മീനാക്ഷിപുരം പൊലീസ് കേസെടുത്തു. നിലവില്‍ ഏഴ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. നടന്നത് ആള്‍ക്കൂട്ട കൊലപാതകമാണെന്നും പൊലീസ് പറഞ്ഞു.

Related Articles

Back to top button