പിണറായി വിജയന്‍റെ എസ്കോർട്ട് വാഹനവുമായി കറങ്ങി മുന്‍ ഗണ്‍മാന്‍….അന്വേഷണം

തിരുവനന്തപുരം: പിണറായി വിജയന്‍റെ അകമ്പടി വാഹനവുമായി മുന്‍ ഗണ്‍മാന്റെ കറക്കം. സസ്‌പെൻഷനിലുള്ള പിണറായി വിജയന്റെ മുൻ ഗൺമാൻ അനിൽ കുമാര്‍ ഔദ്യോഗിക വാഹനത്തിൽ സഞ്ചരിച്ചതിൽ അന്വേഷണം. ഇന്നലെ പത്തനാപുരത്ത് വെച്ച് അനിൽ കരിക്ക് കുടിക്കാൻ ഇറങ്ങിയപ്പോഴാണ് യാത്ര വിവരം പുറത്തായത്. KL 01 CH 6749 എന്ന എസ്കോർട്ട് കാറിലാണ് അനിൽ കറങ്ങിയത്. ആ സമയം പിണറായി തിരുവനന്തപുരത്ത് ആയിരുന്നു. പിണറായിയുടെ എസ്കോർട്ട് കാറിലെ യാത്രയിൽ ഇൻ്റലിജൻസാണ് അന്വേഷണം തുടങ്ങിയത്.

Related Articles

Back to top button