ചീഫ് ജസ്റ്റിനെതിരായ പോസ്റ്റ്…കോണ്‍ഗ്രസിന്റെ ഔദ്യോഗിക എക്‌സ് പേജില്‍ പോസ്റ്റിട്ട വ്യക്തിക്ക് എതിരെ KPCC നടപടി

തിരുവനന്തപുരം: ചീഫ് ജസ്റ്റിസിനെതിരായി വിവാദ പോസ്റ്റ് ഇട്ടതില്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക എക്‌സ് പേജില്‍ പോസ്റ്റിട്ട വ്യക്തിക്ക് എതിരെ നടപടി. ഉത്തരവാദിയായ വ്യക്തിയെ ചുമതലയില്‍നിന്ന് കോണ്‍ഗ്രസ് നീക്കി. പോസ്റ്റിട്ടത് കെപിസിസി നേതൃത്വത്തിന്റെ അറിവോ സമ്മതമോ കൂടിയാലോചനയോ ഇല്ലാതെയെന്നാണ് അധ്യക്ഷന്‍ സണ്ണി ജോസഫ് വ്യക്തമാക്കിയത്.

ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു പോസ്റ്റ് വന്നതെന്ന് പരിശോധിക്കുമെന്നാണ് കെപിസിസി നിലപാട്. കോടതിയുടെ നിഷ്പക്ഷത സംബന്ധിച്ച് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അഭിപ്രായവ്യത്യാസമില്ല. ഇതിന് വിരുദ്ധമായ അഭിപ്രായം പ്രകടിപ്പിക്കുന്ന സാമൂഹ്യമാധ്യമ പോസ്റ്റുകള്‍ കെപിസിസി നേതൃത്വത്തിന്റെ നിലപാടല്ലെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.

Related Articles

Back to top button