ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു… കൊച്ചി എയര്‍പോര്‍ട്ട് ജീവനക്കാരന് ദാരുണാന്ത്യം….

പെരുമ്പിലാവ് – കുറ്റിപ്പുറം സംസ്ഥാനപാത കടവല്ലൂര്‍ അമ്പലം സ്റ്റോപ്പിന് സമീപം ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്കില്‍ പോയിരുന്ന കൊച്ചി എയര്‍പോര്‍ട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം. കുറ്റിപ്പുറം പഴവൂര്‍ ചക്കുവളപ്പില്‍ സുധീറിന്റെ മകന്‍ സി വി ജിതിന്‍ (22) ആണ് മരിച്ചത്.

ഞായറാഴ്ച രാത്രി 7:20നായിരുന്നു അപകടം. കുന്നംകുളം ഭാഗത്തുനിന്ന് കുറ്റിപ്പുറം ഭാഗത്തേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസുമായി മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ബുള്ളറ്റ്‌ ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ജിതിന്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. മൃതദേഹം പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Related Articles

Back to top button