3,000 കിലോമീറ്റർ ദൈർഘ്യമുള്ള വൈദ്യുതി ലൈൻ വരുന്നു; 2,000 മെഗാവാട്ട് ശേഷിയുള്ള…

ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി തെക്കുകിഴക്കൻ ഏഷ്യയിലേക്ക് എത്തിക്കാൻ വഴിയൊരുങ്ങുന്നു. ഇന്ത്യയെയും സിംഗപ്പൂരിനെയും ബന്ധിപ്പിച്ച് ഏകദേശം 3,000 കിലോമീറ്റർ നീളത്തിൽ അതിർത്തി കടന്നുള്ള വൈദ്യുതി പ്രസരണ ലൈൻ സ്ഥാപിക്കുന്ന പദ്ധതിയാണ് പരിഗണനയിലുള്ളത്. 2,000 മെഗാവാട്ട് ശേഷിയുള്ള ഈ വൻകിട പദ്ധതി യാഥാർഥ്യമാക്കാൻ ഇരുരാജ്യങ്ങളും പ്രവർത്തിച്ചുവരികയാണെന്ന് കേന്ദ്ര വൈദ്യുതി, നവ-പുനരുപയോഗ ഊർജ സഹമന്ത്രി ശ്രീപാദ് നായിക് അറിയിച്ചു. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾക്കിടയിൽ വൈദ്യുതി കൈമാറ്റം ശക്തിപ്പെടുത്താനുള്ള ആസിയാൻ പവർ ഗ്രിഡ് പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം.



