ഡിഎച്ച്എസ് ഡയറക്ടർ നിയമനത്തിൽ തർക്കം തുടരുന്നു

തിരുവനന്തപുരം: ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത്ത് സര്‍വീസസിലെ (ഡിഎച്ച്എസ്) നിയമനത്തിനെതിരെ വീണ്ടും പരാതി. ഡോ. വി മീനാക്ഷിയുടെ നിയമനത്തിനെതിരെ പരാതിയുമായി അഡീഷണല്‍ ഡിഎച്ച്എസ് ഡോ. ബി ഉണ്ണികൃഷ്ണന് അഡ്മിനിസ്ടേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചു. ഡിഎച്ച്എസ് പട്ടികയില്‍ സീനിയറായ തന്നെ പരിഗണിച്ചില്ലെന്നാണ് ഉണ്ണികൃഷ്ണന് ഹര്‍ജിയില്‍ പറയുന്നത്.