ശബരിമല തിരുവാഭരണ പാത ദേശീയപാതയായി ഉയർത്തണം…. പൊതുമരാമത്ത് മന്ത്രിക്ക് കത്ത് നൽകി അബിൻ വർക്കി ..

പത്തനംതിട്ട: ശബരിമല ശ്രീധർമ്മശാസ്ത്രാവിന്റെ തിരുവാഭരണ ഘോഷയാത്ര കടന്നുപോകുന്ന തിരുവാഭരണ പാത ദേശീയപാതയായി ഉയർത്താനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അബിൻ വർക്കി കോടിയാട്ട് എം.എൽ.എ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീറിനെ നേരിൽ കണ്ട് കത്ത് നൽകി.
ശബരിമല തീർത്ഥാടനവുമായി ചരിത്രപരമായും ആചാരപരമായും ബന്ധമുള്ള ഈ പാതയിലൂടെ ഓരോ വർഷവും നിരവധി ഭക്തജനങ്ങളാണ് കടന്നുപോകുന്നത്. ശബരിമലയിലെത്തുന്ന തീർത്ഥാടകരുടെ എണ്ണം വർഷംതോറും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, തിരുവാഭരണ പാതയുടെ സമഗ്ര വികസനം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അബിൻ വർക്കിഎം.എൽ.എ നൽകിയ കത്തിൽ ചൂണ്ടിക്കാട്ടുന്നു



