മലാപ്പറമ്പിൽ കാട്ടുപന്നിയുടെ അക്രമണം; ലോട്ടറി വിൽപനക്കാരനെ…

നഗരമധ്യത്തിൽ വിദ്യാർഥികളടക്കം നിരവധിയാളുകൾ യാത്ര ചെയ്യുന്ന റോഡിൽ കാട്ടുപന്നിയുടെ ഞെട്ടിക്കുന്ന ആക്രമണം. മലാപ്പറമ്പ് ദേശോദ്ധാരിണി വായനശാലയ്ക്ക് സമീപം ബുധനാഴ്ച ഉച്ചയോടെയാണ് ലോട്ടറി വിൽപനക്കാരനായ അനിൽകുമാറിന് (60) പരുക്കേറ്റത്. എതിർദിശയിൽ നിന്നെത്തിയ പന്നിയിൽ നിന്ന് രക്ഷപ്പെടാൻ അദ്ദേഹം ആദ്യം ഒഴിഞ്ഞുമാറിയെങ്കിലും, തിരികെ പാഞ്ഞെത്തിയ പന്നി അദ്ദേഹത്തെ കുത്തി വീഴ്ത്തുകയായിരുന്നു. അനിൽകുമാറിന്റെ വലതു കൈക്കും ഇടതു കാലിനുമാണ് പരുക്ക്.



