കാട്ടാക്കടയില്‍ നിന്ന് കാണാതായ കുടുംബം….മൂന്ന് പേരും…

തിരുവനന്തപുരം: കാട്ടാക്കടയില്‍ നിന്ന് കാണാതായ കുടുംബം സുരക്ഷിതരെന്ന് റിപ്പോർട്ട്. ഇവർ എറണാകുളത്ത് ഉള്ളതായി കണ്ടെത്തി. കാണാതായ യുവതി അമ്മയെ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. കാട്ടാക്കട വീരണകാവ് സ്വദേശികളായ ശങ്കര്‍, ഭാര്യ ആതിര, മകള്‍ ധ്വനി ശങ്കര്‍ എന്നിവരെ മൂന്ന് ദിവസം മുമ്പാണ് കാണാതായത്. കുടുംബത്തിന്റെ പരാതിയില്‍ കാട്ടാക്കട പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു.



