ജിഎസ്ടി നിയമത്തിൽ വൻ മാറ്റങ്ങൾ; അറസ്റ്റ് അധികാരം….

ജിഎസ്ടി നിയമവുമായി ബന്ധപ്പെട്ട് നിർണായക മാറ്റങ്ങൾക്ക് അംഗീകാരം നൽകി ജിഎസ്ടി കൗൺസിൽ. ജിഎസ്ടി നിയമത്തിന്റെ പരിധിയിൽ അറസ്റ്റ് ചെയ്യാനുള്ള അധികാരം ഒഴിവാക്കാനും പ്രോസിക്യൂഷൻ പരിധി ഉയർത്താനും വ്യാഴാഴ്ച ചേർന്ന കൗൺസിൽ യോഗം തീരുമാനിച്ചു.
നിയമത്തിലെ കുറഞ്ഞ ശിക്ഷാ വ്യവസ്ഥയും ഒഴിവാക്കിയിട്ടുണ്ട്. നിലവിൽ ഒരു കോടി രൂപയായിരുന്ന പ്രോസിക്യൂഷൻ പരിധി അഞ്ച് കോടി രൂപയായി ഉയർത്തി. പിഴയും തടവ് ശിക്ഷയും ഒരേസമയം അനുഭവിക്കേണ്ടിവരുന്ന കേസുകളിൽ അന്തിമ തീരുമാനം കോടതിയുടെ വിവേചനാധികാരത്തിന് വിടാനും യോഗം തീരുമാനിച്ചു.
ഇതിനുപുറമെ, പൊതുപിഴ 25,000 രൂപയിൽ നിന്ന് 10,000 രൂപയായി കുറച്ചു. ജിഎസ്ടി റിട്ടേൺ വൈകി ഫയൽ ചെയ്യുക, റിട്ടേണിൽ തെറ്റുകൾ വരുത്തുക, നികുതി അടയ്ക്കുന്നതിൽ കാലതാമസം വരുത്തുക തുടങ്ങിയ വീഴ്ചകളിൽ ഇനി പലിശയും ആനുപാതിക പിഴയും മാത്രം ഈടാക്കുന്ന രീതിയിലേക്കാണ് മാറ്റം വരുത്തിയത്.



