സംസ്ഥാനത്തെ റേഷൻ വിതരണം തടസ്സപ്പെട്ടു

ഇ പോസ് മെഷീനുകൾ പണിമുടക്കിയതോടെ സംസ്ഥാനത്തെ റേഷൻ വിതരണം തടസ്സപ്പെട്ടു. ഇന്ന് രാവിലെ മുതലാണ് മെഷീനുകൾ തകരാറിലായത്. ഇതോടെ റേഷൻ വാങ്ങാനെത്തിയവർക്ക് നിരാശരായി മടങ്ങേണ്ടി വന്നു. രാവിലെ കട തുറന്ന് റേഷൻ വിതരണത്തിനായി ഇ പോസ് മെഷീൻ ഓണാക്കിയപ്പോഴാണ് പണി കിട്ടിയെന്ന് വ്യാപാരികൾക്ക് മനസിലാകുന്നത്.

മെഷീനിൽ വ്യാപാരിയുടെ വിരൽ പതിപ്പിച്ച് വിതരണ സംവിധാനത്തിലേക്ക് പ്രവേശിക്കാൻ കഴിയുന്നില്ലെന്ന് മാത്രമല്ല, മാന്വൽ ആയിപ്പോലും കാർഡുടമകൾക്ക് ഭക്ഷ്യധാന്യങ്ങൾ നൽകാൻ കഴിയാത്ത സ്ഥിതിയാണുള്ളത്. അതേസമയം തകരാർ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തിയെന്നാണ് വിവരം. പിന്നാലെ സെർവർ തകരാർ പരിഹരിച്ചുവെന്നാണ് ഒടുവിൽ പുറത്തുവരുന്ന പ്രശ്‌നം. കഴിഞ്ഞ കുറെയധികം നാളുകളായി സെർവർ തകരാർ ഉണ്ടെന്നാണ് വ്യാപാരികൾ പറയുന്നത്. ഇതിന് ശാശ്വത പരിഹാരം വേണമെന്നാണ് വ്യാപാരികൾ ആവശ്യപ്പെടുന്നത്.

Related Articles

Back to top button