ആലപ്പുഴയിൽ ബസ് തടഞ്ഞു നിർത്തി കെഎസ്ആർടിസി ഡ്രൈവറെ….

ആലപ്പുഴ: ആലപ്പുഴയിൽ കെഎസ്ആർടിസി ബസ് ഡ്രൈവർക്ക് ക്രൂര മർദനം. ബൈക്ക് യാത്രികരായ യുവാക്കളാണ് ഡ്രൈവറെ മർദിച്ചത്.
കായംകുളത്തിനടുത്ത് കൃഷ്ണപുരത്താണ് സംഭവം. ഇന്നലെ രാത്രിയാണ് പ്രശ്‍നങ്ങൾ ഉണ്ടായത്. സൈഡ് നൽകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അടിപിടിയിൽ കലാശിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ആക്രമണത്തിൽ തലയ്ക്ക് പരുക്കേറ്റ ഡ്രൈവർ പ്രവീണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. മൂന്ന് ബൈക്കിലായി എത്തിയവർ ബസ് തടഞ്ഞു നിർത്തി മർദിക്കുകയായിരുന്നു. സൈഡ് നൽകിയില്ലെന്നും എങ്ങോട്ടാണ് സ്പീഡിൽ പോകുന്നതെന്നും ചോദിച്ചായിരുന്നു മർദ്ദനം. തിരുവനന്തപുരത്ത് നിന്ന് പളനിയ്ക്ക് പോകുകയായിരുന്നു ബസ്. സംഭവത്തിൽ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് തുടർനടപടികൾ സ്വീകരിച്ച് വരികയാണ്.

Related Articles

Back to top button