പ്രശസ്ത ബംഗാളി ചലച്ചിത്ര താരം കോയൽ മല്ലിക് ബിജെപിയിൽ

വരാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിലേക്ക് ബിജെപി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ, പ്രശസ്ത ബംഗാളി ചലച്ചിത്ര താരം കോയൽ മല്ലിക് (രുക്മിണി മല്ലിക്) തിങ്കളാഴ്ച പാർട്ടിയിൽ ചേർന്നു. മുതിര്‍ന്ന ബംഗാളി നടന്‍ രഞ്ജിത്ത് മല്ലിക്കിന്റെ മകളായ കോയല്‍ നേരത്ത തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാജ്യസഭാ എംപിയായിരുന്നു.

ഏപ്രിൽ 6 മുതൽ ജൂലൈ 16 വരെ തൃണമൂൽ കോൺഗ്രസ് (TMC) പ്രതിനിധിയായി രാജ്യസഭാ എംപിയായി ഇവർ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പിൽ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള പാർട്ടി നേരിട്ട കനത്ത പരാജയത്തെത്തുടർന്ന് അവർ രാജിവെക്കുകയായിരുന്നു.

ഇന്ന് തന്നെ രാജ്യസഭാ സീറ്റിലേക്കുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്ന് ബിജെപി വെസ്റ്റ് ബംഗാള്‍ ജനറല്‍ സെക്രട്ടറി ശശി അഗ്‌നിഹോത്രി അറിയിച്ചു. ‘രാജ്യസഭാ അംഗമാകാനും ജനക്ഷേമ പ്രവര്‍ത്തനം നടത്താന്‍ അവസരം ലഭിച്ചതിലു അഭിമാനമുണ്ട്,’ ബിജെപി സംസ്ഥാന ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ കോയല്‍ മല്ലിക് പറഞ്ഞു.

“ഓരോ പാർട്ടിയിലും പ്രവർത്തനരീതികളും നന്മ ചെയ്യാനുള്ള വഴികളും വ്യത്യസ്തമായിരിക്കും. പശ്ചിമ ബംഗാളിലെ ജനങ്ങൾക്കായി കഴിഞ്ഞ ഏതാനും മാസങ്ങളായി ക്ഷേമപ്രവർത്തനങ്ങൾ നടത്തിവരുന്ന ഒരു പാർട്ടിയിൽ അംഗമാകാൻ കഴിഞ്ഞതിൽ എനിക്ക് വലിയ അഭിമാനവും സന്തോഷവുമുണ്ട്,” തൃണമൂൽ കോൺഗ്രസിൽ ചേർന്നത് തെറ്റായ തീരുമാനമായിരുന്നോ എന്ന ചോദ്യത്തിന് മറുപടിയായി അവർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലായി രാജ്യസഭയിലെ 12 സീറ്റുകളിലേക്കാണ് ഒക്ടോബര്‍ 16ന് തെരഞ്ഞെടുപ്പ് നടക്കുന്നത്.

Related Articles

Back to top button