നാല് വയസ്സുള്ള മകനെയുംകൊണ്ട് യുവതി കിണറ്റിൽ ചാടി

ലഖ്നൗവിൽ നാല് വയസ്സുള്ള മകനെയുംകൊണ്ട് കിണറ്റിൽ ചാടി യുവതി ജീവനൊടുക്കി. പോലീസ് മൃതദേഹങ്ങൾ കണ്ടെടുത്തു. ജഖൗറ ടൗൺ സ്വദേശിയായ 26 കാരി പൂജയാണ് ആത്മഹത്യ ചെയ്തത്. ഉത്തർപ്രദേശിലെ ജഖൗര പോലീസ് സ്റ്റേഷൻ പരിധിയിലെ ഹർദില പ്രദേശത്ത് ഇന്നലെയായിരുന്നു സംഭവം. വിവരം ലഭിച്ചതിനെത്തുടർന്ന് പോലീസ് സ്ഥലത്തെത്തി കിണറ്റിൽ നിന്ന് മൃതദേഹങ്ങൾ പുറത്തെടുക്കുകയും പോസ്റ്റ്മോർട്ടത്തിനായി അയയ്ക്കുകയും ചെയ്തതായി എസ്.എച്ച്.ഒ. അറിയിച്ചു. ആത്മഹത്യയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. കുടുംബ പ്രശ്നങ്ങളാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.



