‘ഉടുമ്പ് എത്തിയാൽ സ്ഥിതി വഷളാകും’; മന്ത്രി എത്തുംമുൻപെ..

ഫോര്‍ട്ടി കോര്‍പ്പിന്റെ സംയോജിത പാര്‍ക്ക് ഹൗസ് ഉദ്ഘാടനത്തിന് മന്ത്രി ടി സിദ്ദിഖ് എത്തും മുന്‍പേ പരിസരത്തു കാണപ്പെട്ട ഉടുമ്പിനെ ചൊല്ലി ആശങ്ക. വനം വകുപ്പ് അധികൃതരെത്തി ഉടുമ്പിനെ ‘കസ്റ്റഡിയില്‍’ എടുത്തപ്പോഴാണ് ഉദ്യോഗസ്ഥര്‍ക്ക് ആശ്വാസമായത്. മന്ത്രിയുടെ വേദിയുടെ പരിസരം വൃത്തിയാക്കിയപ്പോഴാണ് വലിയ ഉടുമ്പിനെ കണ്ടത്. വനംവകുപ്പിന്റെ സര്‍പ്പ വൊളന്റിയര്‍മാരെ അറിയിച്ചെങ്കിലും ഉടുമ്പായതിനാല്‍ അവര്‍ ഇടപെടാന്‍ മടിച്ചു.
ഇതേത്തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. ഉടുമ്പ് തനിയെ കാടുകയറിക്കൊള്ളുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ആദ്യം പറഞ്ഞെങ്കിലും മന്ത്രിയുടെ വേദിക്കരികിലേക്ക് ഉടുമ്പ് എത്തിയാല്‍ സ്ഥിതി വഷളാകുമെന്ന് നാട്ടുകാര്‍ പറഞ്ഞതോടെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഉടമ്പിനെ പിടികൂടിയത്.
എസ്എഫ്ഒ സുനിത് പി നായര്‍, സീനിയര്‍ ഫോറസ്റ്റ് ഡ്രൈവര്‍ സി ജെ ജോസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഉടുമ്പിനെ പിടികൂടിയത് സുരക്ഷിതമായി ചാക്കിലാക്കി കൊണ്ടുപോയി കോടനാട് വനത്തില്‍ തുറന്നുവിട്ടു. കൃഷിയിടത്തില്‍ നിരന്തരം ഓടിനടന്ന് നാശനഷ്ടങ്ങള്‍ വരുത്തിയിരുന്ന ഉടുമ്പാണിതെന്ന് കര്‍ഷകര്‍ പറഞ്ഞു.




