ബിജെപി നേതാവിനെ ആക്രമിച്ചതിന് ബിജെപി നേതാക്കൾക്കെതിരെ കേസ്

ബിജെപി മുൻ ടൗൺ ജനറൽ സെക്രട്ടറി ഇരിങ്ങാലക്കുട ശക്തിനഗറിൽ ചാത്തമ്പിള്ളി വീട്ടിൽ ബൈജു കൃഷ്ണദാസിനെ അക്രമിച്ച കേസിൽ ബിജെപി നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തു.

ബിജെപി ആളൂർ മണ്ഡലം പ്രസിഡൻ്റ് സുബീഷ്, സെക്രട്ടറി ജിതേഷ് മോഹൻ , സൗത്ത്ജില്ലാ സെക്രട്ടറിമാരായ അഖിലേഷ് വിശ്വനാഥൻ, ക്യപേഷ് ചെമ്മണ്ട, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, വി സി രമേഷ് എന്നിവർക്കെതിരെയാണ് കേസ് എടുത്തത്. കഴിഞ്ഞ ദിവസം വൈകീട്ട് എഴേകാലിന് ഇരിങ്ങാലക്കുട എക്സൈസ് ഓഫീസിന് എതിർവശത്തുള്ള മാ കഫേ ഡിലൈറ്റ് ഹോട്ടലിൽ വച്ചായിരുന്നു സംഭവം.അതേ സമയം പരാതികളുടെ അടിസ്ഥാനത്തിൽ ബൈജു കൃഷ്ണദാസിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയിട്ടുള്ളതാണെന്നും പാർട്ടിയുമായി ഇയാൾക്ക് ബന്ധമില്ലെന്നും ബിജെപി സൗത്ത് ജില്ലാ കമ്മിറ്റി പ്രസിഡണ്ട് എ ആർ ശ്രീകുമാർ പത്രക്കുറിപ്പിൽ അറിയിച്ചു.

വനിതാ മണ്ഡലം പ്രസിഡൻറ്, പ്രധാനമന്ത്രി എന്നിവർക്കെതിരെ അധിക്ഷേപകരമായ പോസ്റ്റുകൾ ഇട്ടതിനെ തുടർന്ന് നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതാണെന്നും പത്രക്കുറിപ്പിൽ പറഞ്ഞു.

Related Articles

Back to top button