പിണറായി വിജയന്‍ നടത്തിയ മലപ്പുറം വിരുദ്ധ പ്രസ്താവനയുടെ തുടര്‍ച്ചയെന്ന് മുഖ്യമന്ത്രി…

തിരുവനന്തപുരം: മലപ്പുറം ജില്ലയിലെ ജനങ്ങളെ വര്‍ഗീയമായി അധിക്ഷേപിച്ച് സിപിഎം നേതാവ് പി നന്ദകുമാര്‍ നടത്തിയ പ്രസംഗം കേരളത്തിന്‍റെ മതതേര നിലപാടിനെതിരായ വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. മത മൗലിക വര്‍ഗീയവാദികളുടെ കൂടാണ് മലപ്പുറമെന്നാണ് പുരോഗമന പ്രസ്ഥാനമെന്ന് സ്വയം അവകാശപ്പെടുന്ന സിപിഎമ്മിന്‍റെ സമുന്നത നേതാവ് പറഞ്ഞത്. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ കൂടി പങ്കെടുത്ത യോഗത്തിലായിരുന്നു വര്‍ഗീയ അധിക്ഷേപം. അധിക്ഷേപം നടത്തിയ നേതാവിന്‍റെ അതേ നിലപാട് തന്നെയാണ് പിണറായി വിജയനും സിപിഎമ്മിനും ഉള്ളതെന്നു വേണം കരുതാന്‍. അതുകൊണ്ടാണ് തള്ളിപ്പറയാനോ തിരുത്താനോ പിണറായി വിജയന്‍ തയാറാകാതിരുന്നത്.



