GST ഉദ്യോഗസ്ഥരുടെ അധികാരം വെട്ടിക്കുറയ്ക്കാൻ കേന്ദ്രം…. അറസ്റ്റ് ചെയ്യാനുള്ള അധികാരം എടുത്ത് മാറ്റിയേക്കും…

ജിഎസ്ടി ഉദ്യോഗസ്ഥരുടെ അധികാരം വെട്ടിക്കുറയ്ക്കാൻ കേന്ദ്രം. അറസ്റ്റ് ചെയ്യാനുള്ള അധികാരം എടുത്ത് മാറ്റിയേക്കും. ഈ മാസം 7ന് നടക്കുന്ന ജിഎസ്ടി കൗൺസിലിൽ വിഷയം ചർച്ചയായേക്കും. പരാതികൾ വ്യാപകമായ സാഹചര്യത്തിലാണ് അധികാരം വെട്ടിക്കുറക്കുന്നതുമായി ബന്ധപ്പെട്ട ആലോചനകൾ കേന്ദ്രം ആരംഭിച്ചത്. ഉദ്യോഗസ്ഥർ അധികാര ദുർവിനിയോഗം നടത്തുന്നു എന്നാണ് ആരോപണം. ജിഎസ്ടി കൗൺസിൽ അംഗീകരിച്ചാൽ ബിൽ പാർലമെൻ്റിൻ്റെ അടുത്ത സമ്മേളനത്തിൽ അവതരിപ്പിക്കും.



