മെസ്സിയുടെ പേര് വിറ്റുനടന്ന തട്ടിപ്പ്; പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഡിജിപിക്ക് സമർപ്പിച്ച് അന്വേഷണ സംഘം

മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടന്ന തട്ടിപ്പിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് കേസിൽ അന്വേഷണം നടത്തുന്ന എസ്ഐടി. ഡിജിപിക്കാണ് പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ട് നൽകിയത്. അഴിമതി നിരോധന വകുപ്പ് കൂടി ചുമത്തി അന്വേഷണം നടത്തണമെന്നും സുരപേക്ഷയുണ്ട്. അതേസമയം പ്രത്യേകം കേസെടുക്കണോ എന്നതിൽ ഡിജിപി പരിശോധന നടത്തും. മെസിയെ കേരളത്തിൽ എത്തിക്കാമെന്നതിന്റെ പേരിൽ നടന്നത് ഗുരുതര ചട്ടലംഘനമെന്നും, ഇതിനായി നടത്തിയ വിദേശ യാത്ര കൊണ്ട് സർക്കാരിന് യാതൊരുവിധ നേട്ടവും ഉണ്ടായിട്ടില്ലെന്നും അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാണ്



