മുണ്ടംവേലി ഫ്ളാറ്റ്: വിജിലൻസ് അന്വേഷണം ഉടൻ…

മുണ്ടംവേലി ഫ്ളാറ്റ് നിർമാണത്തിലെ ക്രമക്കേടിൽ വിജിലൻസ് അന്വേഷണം ഉടൻ ആരംഭിക്കും. ഇതുസംബന്ധിച്ച് വിജിലൻസ് സംഘം കഴിഞ്ഞദിവസം പ്രാഥമിക യോഗം ചേർന്നു. വിജിലൻസ് ഉദ്യോഗസ്ഥർ തിങ്കളാഴ്ച സർക്കാർ എൻജിനീയർമാർക്കൊപ്പം എത്തി ഫ്ളാറ്റ് സന്ദർശിക്കും. ഇതിനുശേഷമായിരിക്കും വിജിലൻസിന്റെ പ്രാഥമിക അന്വേഷണം ആരംഭിക്കുക. കരാറുകാരായ ടിഡിഎൽസിയിൽനിന്നും ജിസിഡിഎയിൽനിന്നും വിജിലൻസ് രേഖകൾ തേടും.



