CPIM പ്രവർത്തകനെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസിൽ ഒന്നാം പ്രതിക്ക്…

കണ്ണൂർ: ചക്കരക്കല്ലിൽ സിപിഐഎം പ്രവർത്തകനെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസിൽ ഒന്നാം പ്രതിക്ക് 29.5 വർഷം തടവും 1,35,000 രൂപ പിഴയും വിധിച്ച് കോടതി. കേസിലെ രണ്ട് മുതൽ അഞ്ച് വരെ പ്രതികൾക്ക് 13.5 വർഷം തടവും 75,000 രൂപ വീതം പിഴയുമാണ് ശിക്ഷ. സിപിഐഎം പ്രവർത്തകനായ സമേഷിനെ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി വിധി പറഞ്ഞത്.

ബിജെപി പ്രവർത്തകരായ കെ.വി. സിനോജ്, സി. ലെനീഷ്, കെ. ശിഷിർ, ഷിരോൺ, സി.കെ. ഷനിൽ കുമാർ എന്നിവരാണ് കേസിലെ പ്രതികൾ. കൊയ്യോട് ചെമ്പിലോട് കോവിലിലെ കൊടിവളപ്പിൽ ഹൗസിൽ സിനോജ്, ഏച്ചൂർ അങ്കണവാടിക്ക് സമീപം അയ്യപ്പൻമല ചടയൻ ഹൗസിൽ ലെനീഷ്, ചെമ്പിലോട് കോവിൽ കോരൻ നായർ മയൂരം ഹൗസിൽ കെ. ശിഷിർ, സഹോദരൻ ഷിരോൺ, ചെമ്പിലോട് കോവിൽ പാറക്കൽ ഹൗസിൽ സി.കെ. ഷനിൽ കുമാർ എന്നിവരാണ് പ്രതികൾ. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി റൂബി കെ. ജോസാണ് ശിക്ഷ വിധിച്ചത്.

Related Articles

Back to top button