ആലപ്പുഴയിൽ വാഷിങ് മെഷീനില്‍ നിന്ന് തീപിടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം…

ആലപ്പുഴ: വാഷിങ് മെഷീനില്‍ നിന്ന് തീപിടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം. മാരാരിക്കുളത്താണ് സംഭവം. ഓമനപ്പുഴ കടപ്പുറത്ത് വീട്ടില്‍ ഹരിദാസ് (79) ആണ് മരിച്ചത്. വീടിനോട് ചേര്‍ന്നുള്ള വര്‍ക്ക് ഏരിയയില്‍ വെച്ചിരുന്ന വാഷിങ് മെഷീന്‍ കത്തുന്നത് കണ്ട് മകന്‍ ഓടിയെത്തുമ്പോഴേക്കും ഹരിദാസ് പൊള്ളലേറ്റ് മരിച്ചിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മണ്ണഞ്ചേരി പൊലീസെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.



