യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റൽ സംഘർഷം….യൂത്ത് കോൺഗ്രസ് നേതാവ് കസ്റ്റഡിയിൽ

തിരുവനന്തപുരം: യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റൽ പരിസരത്ത് ഇന്നലെ രാത്രിയുണ്ടായ സംഘർഷത്തിൽ യൂത്ത് കോൺഗ്രസ് നേതാവ് പൊലീസിന്റെ കസ്റ്റഡിയിൽ. യൂത്ത് കോൺഗ്രസ് നേതാവ് ഹൈദർ ആണ് മ്യൂസിയം പൊലീസിന്റെ കസ്റ്റഡിയിലുള്ളത്.

സംഭവത്തിൽ ജാമ്യമില്ല വകുപ്പ് പ്രകാരം യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർക്ക് എതിരെയും, SFI പ്രവത്തകർക്ക് എതിരെയും പൊലീസ് കേസ് എടുത്തിരുന്നു. അതിനിടെ യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ അക്രമ സംഭവങ്ങളിൽ ഉന്നത വിദ്യാഭ്യാസ വകുപ്പും ഇടപെട്ടു. അഡ്മിഷൻ ഇല്ലാത്ത വിദ്യാർഥികൾ ഹോസ്റ്റലിൽ ഉണ്ടായിരുന്നോ എന്നും, ലഹരി വസ്തുക്കളുടെ ഉപയോഗം ഹോസ്റ്റലിൽ ഉണ്ടായിരുന്നോ എന്നും ഉന്നത വിദ്യാഭ്യാസ വകുപ്പിലെ പ്രത്യേക സമിതി അന്വേഷിക്കും. ഹോസ്റ്റലിനുള്ളിൽ ബീയർ കുപ്പികൾ എങ്ങനെ വന്നു എന്ന് യൂത്ത് കോൺഗ്രസും ആക്ഷേപം ഉന്നയിച്ചിരുന്നു.

Related Articles

Back to top button