ധർമ്മസ്ഥല വ്യാജ വെളിപ്പെടുത്തൽ; എസ്ഐടി അന്തിമ റിപ്പോർട്ട് സമർപ്പിച്ചു

ധർമ്മസ്ഥലയിൽ നിരവധി ദുരൂഹമരണങ്ങൾ നടന്നതായി ആരോപിക്കപ്പെടുന്ന കേസിൽ എസ്ഐടി അന്തിമ റിപ്പോർട്ട് സമർപ്പിച്ചു. പോലീസ് സ്റ്റേഷൻ റെക്കോർഡുകളിൽ രേഖപ്പെടുത്തിയിട്ടുള്ള അസ്വാഭാവിക മരണങ്ങളുടെ എണ്ണവും മറ്റ് ഔദ്യോഗിക രേഖകളിൽ കാണിച്ചിട്ടുള്ള എണ്ണവും തമ്മിൽ വൈരുദ്ധ്യങ്ങളുള്ളതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. 1998നും 2014നും ഇടയിൽ ബെൽത്തങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിൽ 1480 അസ്വാഭാവിക മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. എന്നാൽ ബെൽത്തങ്ങാടി പൊലീസ് സ്റ്റേഷനിൽ നിന്നും സംസ്ഥാന ക്രൈം റെക്കോർഡ്സ് ബ്യൂറോയിൽ നിന്നും ധർമ്മസ്ഥല ഗ്രാമ പഞ്ചായത്തിൽ നിന്നും ലഭ്യമായ രേഖകളിൽ 1510 അസ്വഭാവിക മരണങ്ങൾ നടന്നതായാണ് ലഭിക്കുന്ന വിവരമെന്നാണ് റിപ്പോർട്ടിൽ വിശദമാക്കുന്നത്.

Related Articles

Back to top button