പിണറായിക്ക് അറിയുന്നത് പകയും പ്രതികാരവും, ടിപിയോടുള്ള ക്രൂരത എന്ത് കുറ്റത്തിന്?

സി പി എം നേതൃത്വത്തിനും പ്രതിപക്ഷ നേതാവ് പിണറായി വിജയനുമെതിരെ രൂക്ഷവിമർശനവുമായി ജി സുധാകരൻ എം എൽ എ രംഗത്ത്. കമ്മ്യൂണിസത്തിന്റെ സുഗന്ധം ഹൃദയത്തിലുള്ള ഒരാൾക്കും നിലവിലെ സി പി എമ്മിൽ നിൽക്കാൻ പറ്റാത്ത സാഹചര്യമാണെന്നും പാർട്ടിയിപ്പോൾ ബൂർഷ്വാ ദുർഗന്ധമാണ് വമിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കമ്മ്യൂണിസത്തിന്റെ സുഗന്ധമില്ലാത്ത സി പി എം നേതാക്കൾ സാധാരണക്കാരുടെ വീടുകളിലേക്ക് പോകാറില്ലെന്നും സമ്പന്നരുടെ വീടുകളിലും ഹോട്ടലുകളിലുമാണ് ഭക്ഷണവും താമസവുമെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ആ ശാപ്പാട് കഴിഞ്ഞ് എഴുന്നേൽക്കാൻ കഴിയാത്തവരാണ് ഇപ്പോൾ സി പി എം നേതാക്കൾ. ഉടുതുണിക്ക് മറുതുണിയില്ലാതെ നടന്ന പലരും ഇന്നിപ്പോൾ വലിയ സമ്പന്നരായി മാറിയെന്നും സുധാകരൻ പരിഹസിച്ചു. ചേർത്തലയിൽ കെ കെ രമയ്‌ക്കൊപ്പം ആർ എം പി നൽകിയ സ്വീകരണ ചടങ്ങിൽ സംസാരിക്കുവെയാണ് സുധാകരൻ രൂക്ഷ വിമർശനം അഴിച്ചുവിട്ടത്.

Related Articles

Back to top button