ഗാന്ധിജയന്തി അവധി; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക്…

ഗാന്ധി ജയന്തിയും തുടർന്നുള്ള വാരാന്ത്യ ദിവസങ്ങളിലുമുള്ള യാത്രാ തിരക്ക് കണക്കിലെടുത്ത് ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് രണ്ട് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ. തിരുവനന്തപുരത്തേക്കും കണ്ണൂരിലേക്കുമാണ് അധിക സർവീസുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിലേക്കുള്ള യാത്രക്കാരുടെ തിരക്ക് കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് പ്രത്യേക സർവീസുകൾ.എസ്എംവിബി–തിരുവനന്തപുരം എക്സ്പ്രസ് (06585) നാളെ വൈകിട്ട് 4.50ന് സർവീസ് ആരംഭിക്കും. അതേസമയം എസ്എംവിബി–കണ്ണൂർ സ്പെഷ്യൽ (06595) നാളെ രാത്രി 9.45നാണ് ബെംഗളൂരുവിൽ നിന്ന് പുറപ്പെടുക.

തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്കുള്ള മടക്ക സർവീസ് ശനിയാഴ്ച ഉച്ചയ്ക്ക് 12.40ന് പുറപ്പെടും. പാലക്കാട്, കോട്ടയം വഴിയായിരിക്കും ട്രെയിൻ സർവീസ് നടത്തുക. കണ്ണൂർ–ബെംഗളൂരു സ്പെഷ്യൽ ട്രെയിനിന്റെ മടക്കയാത്ര വെള്ളിയാഴ്ച വൈകിട്ട് 4.10നാണ് ക്രമീകരിച്ചിരിക്കുന്നത്.

Related Articles

Back to top button