ഓപ്പറേഷൻ തൂഫാൻ: സംസ്ഥാനത്ത് ഇതുവരെ..

ലഹരിവ്യാപനത്തിനെതിരെ സംസ്ഥാനത്ത് കേരള പോലീസ് നടത്തുന്ന ‘ഓപ്പറേഷൻ തൂഫാൻ’ (Operation Thoofan) ഡ്രൈവിന്റെ ഭാഗമായി നടപ്പിലാക്കിയ പരിശോധനകളിൽ ഇതുവരെ 12,716 പേർ അറസ്റ്റിലായി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ വ്യാപക പരിശോധനയെ തുടർന്നാണിത്. കഴിഞ്ഞ ദിവസം 33 കേസുകളിലായി 43 പേർ കൂടി അറസ്റ്റിലായതോടെ, ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി എടുത്ത ആകെ കേസുകളുടെ എണ്ണം 11,790 ആയി ഉയർന്നു.

പരിശോധനകളുടെ ഭാഗമായി വൻതോതിൽ ലഹരിവസ്തുക്കളാണ് പോലീസ് പിടിച്ചെടുത്തത്. ഇതുവരെ 24,480.936 ഗ്രാം എം.ഡി.എം.എയും (MDMA) 1,590.302 കിലോഗ്രാം കഞ്ചാവും പോലീസിന്റെ കസ്റ്റഡിയിലായിട്ടുണ്ട്.

Related Articles

Back to top button