പഹൽഗാം ഭീകരാക്രമണം….അവസാന സൂത്രധാരനെയും വധിച്ച് ഇന്ത്യൻ സൈന്യം….

പഹൽഗാം ഭീകരാക്രമണത്തിലെ അവസാന സൂത്രധാരനെയും ഇന്ത്യൻ സൈന്യം വധിച്ചു. ജമ്മു കശ്മീരിലെ ബദ്ഗാമിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ലഷ്കർ കൊടുംഭീകരൻ മൂസയെ ആണ് സൈന്യം വധിച്ചത്. ഇന്നലെ രാത്രിയോടെയാണ് ഏറ്റുമുട്ടൽ തുടങ്ങിയത്. ബദ്ഗാം ജില്ലയിൽ ഉൾപ്പെടുന്ന സ്ഥലത്തായിരുന്നു ഓപ്പറേഷൻ ആരംഭിച്ചതെന്ന് സുരക്ഷാസേന വ്യക്തമാക്കുന്നു. പുലർച്ചെയോട് കൂടിയാണ് ഒരു ഭീകരനെ വധിച്ചതെന്ന് സുരക്ഷാസേന സ്ഥിരീകരിക്കുന്നുണ്ട്.



