വഖഫ് ബോർഡിലെ അമുസ്ലിം നിയമനം; ഹർജികൾ ഇന്ന് ഹൈക്കോടതി പരിഗണക്കും

സംസ്ഥാന വഖഫ് ബോർഡിൽ അമുസ്ലിം അംഗങ്ങളുടെ നിയമനം നടത്താത്ത നടപടിക്കെതിരെ നൽകിയ ഹർജികൾ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് അമുസ്‍ലിംകളെ നിയമിക്കാത്ത നടപടി ചോദ്യം ചെയ്ത് നൽകിയ ഹർജികളിൽ വാദം കേൾക്കുക.
അതേസമയം, വഖഫ് ബോർഡിലെ ഒഴിവുകൾ നികത്തുന്നതിലും പുനഃസംഘടിപ്പിക്കുന്നതിലും സർക്കാർ ഇന്ന് കോടതിയിൽ നിലപാട് വ്യക്തമാക്കും. വഖഫ് ബോർഡിലെ അമുസ്ലിം അംഗങ്ങളുടെ നിയമനം സുപ്രിംകോടതി വിധിക്ക് ശേഷമെന്നാണ് സംസ്ഥാന സർക്കാർ നിലപാട്. എന്നാൽ നിലവിലെ വഖഫ് ബോർഡിൽ നിയമിക്കപ്പെട്ടവർ യോഗ്യത ഇല്ലാത്തവരാണെന്നും, യോഗ്യത ഇല്ലാത്തവരെ ഒഴിവാക്കി ബോർഡ് പുനഃസംഘടിപ്പിക്കുമെന്നും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യവും ഹൈക്കോടതിയെ ബോധ്യപ്പെടുത്തും. അതേസമയം സർക്കാരിന്റെ ഈ നിലപാടിനെ എതിർത്ത് വഖഫ് ബോർഡും കോടതിയിൽ നിലപാട് വ്യക്തമാക്കും.



