മെറ്റയ്ക്കും കേന്ദ്രത്തിനും മനുഷ്യാവകാശ കമ്മിഷൻ്റെ നോട്ടീസ്

കുട്ടികൾ ഉൾപ്പെടുന്ന രാഷ്ട്രീയ വിഡിയോകൾ ഇൻസ്റ്റഗ്രാമിൽ പ്രചരിച്ചതിൽ മെറ്റയ്ക്കും കേന്ദ്ര ഇലക്ട്രോണിക്സ് – ഐടി മന്ത്രാലയത്തിനും മനുഷ്യാവകാശ കമ്മിഷന്റെ നോട്ടിസ്. ഉത്തർ പ്രദേശിലെ ഒരു കോച്ചിങ് സെന്ററിലെ കുട്ടികളുടെ വിഡിയോകളിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കുന്ന പരാമർശങ്ങളും ഉണ്ടായിരുന്നു. സംഭവത്തിൽ ഉത്തർപ്രദേശിലെ എറ്റ ജില്ലാ ഭരണകൂടത്തിനും നോട്ടീസ് അയച്ചിട്ടുണ്ട്.

സംഭവത്തിൽ രണ്ടാഴ്ചയ്ക്കുള്ളിൽ നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു. കൂടാതെ വീഡിയോയിലുള്ള കുട്ടികളെ കണ്ടെത്തി സുരക്ഷ ഒരുക്കണമെന്നും അവർക്ക് കൗൺസിലിങ് നൽകണമെന്നും നിർദേശിച്ചു. കുട്ടികളുടെ വീഡിയോ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചവരെക്കുറിച്ച് അന്വേഷിക്കാൻ പൊലീസിന് നിർദേശവും നൽകി. സ്വമേധയാ കേസെടുക്കാവുന്ന സ്വഭാവമുള്ളതാണെന്ന് ബോധ്യപ്പെട്ടാൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനും, അതുമായി ബന്ധപ്പെട്ട ഡിജിറ്റൽ തെളിവുകൾ സംരക്ഷിക്കാനും പൊലീസിനോട് നിർദ്ദേശിച്ചിട്ടുണ്ട്.

Related Articles

Back to top button