വിദ്യാഭ്യാസ മേഖലയിലെ RSS അജണ്ടയെ പ്രതിരോധിക്കാൻ കോൺഗ്രസ്….

വിദ്യാഭ്യാസ മേഖലയിലെ ആർഎസ്എസ് അജണ്ടയെ പ്രതിരോധിക്കാൻ കോൺഗ്രസ്. സർവകലാശാലകളിലെ ആർഎസ്എസ് പിന്തുണയുള്ള വിസിമാരുടെ നിയമനം മുഖ്യമന്ത്രിമാർ തുറന്നു കാട്ടും. വിദ്യാഭ്യാസ രംഗത്തെ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളെ രാജ്യത്തെ മാതൃകയാക്കി മാറ്റണമെന്ന് രാഹുൽ ഗാന്ധി നിർദേശിച്ചു. ഡൽഹിയിൽ ചേർന്ന യോഗത്തിൽ, കോൺഗ്രസ് മുഖ്യമന്ത്രിമാർക്കും വിദ്യാഭ്യാസ മന്ത്രിമാർക്കും നേതൃത്വത്തിന്റെ നിർദേശം.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ വിദ്വേഷം പടർത്തുന്ന ആർഎസ്എസ് അജണ്ടയ്ക്ക് എതിരെ പ്രസന്റേഷനുകൾ സംഘടിപ്പിക്കും. വിദ്യാഭ്യാസ വിദഗ്ധരെ പങ്കെടുപ്പിച്ച് സംസ്ഥാന തലത്തിൽ സെമിനാറുകൾ സംഘടിപ്പിക്കും. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളെ രാജ്യത്തെ ‘മാതൃകാ വിദ്യാഭ്യാസ സംസ്ഥാനങ്ങൾ’ ആക്കി മാറ്റും. ഇതിനായി ഒരു മാസത്തിനകം മുഖ്യമന്ത്രിമാർ വിപുലമായ കർമ്മ പദ്ധതി സമർപ്പിക്കും.



