പുന്നമടയിൽ ഹൗസ്ബോട്ടിൽ നിന്ന് വീണ് രണ്ടര വയസ്സുകാരന്…

ആലപ്പുഴ: പുന്നമടയിൽ ഹൗസ്ബോട്ടിൽനിന്ന് വീണ് രണ്ടര വയസ്സുകാരന് ദാരുണാന്ത്യം. തമിഴ്നാട് തിരുനെൽവേലിയിൽ നിന്ന് കുടുംബസമേതം വിനോദയാത്രയ്ക്കെത്തിയ സംഘത്തിലെ സുകൻ എന്ന കുഞ്ഞാണ് മരിച്ചത്. ഹൗസ്ബോട്ട് യാത്ര ആരംഭിക്കുന്ന സ്റ്റാർട്ടിങ് പോയിന്റിൽ വച്ചാണ് അപകടമുണ്ടായത്. ബോട്ടിൽ നിന്ന് അബദ്ധത്തിൽ കുഞ്ഞ് വെള്ളത്തിലേക്ക് വീഴുകയായിരുന്നു. ഉടൻ ഹൗസ്ബോട്ട് ജീവനക്കാരും നാട്ടുകാരും ചേർന്ന് കുഞ്ഞിനെ വെള്ളത്തിൽ നിന്ന് രക്ഷപ്പെടുത്തി. തുടർന്ന് തൊട്ടടുത്ത സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.



