പുതിയ തീരുമാനവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്…. മാധ്യമങ്ങളോട് മുഖ്യമന്ത്രി പ്രതികരിക്കുന്നത്…

മാധ്യമങ്ങളോട് മുഖ്യമന്ത്രി പ്രതികരിക്കുന്നുണ്ടെങ്കിൽ അത് മുൻകൂട്ടി അറിയിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. മുഖ്യമന്ത്രി എത്തുന്നിടത്തെല്ലാം വാർത്താചാനലുകൾ പ്രതികരണത്തിനായി സമീപിക്കുന്ന സാഹചര്യത്തിലാണ് ഈ പുതിയ തീരുമാനം. എല്ലാ ബുധനാഴ്ചയും മന്ത്രിസഭായോഗത്തിനുശേഷവും, അടിയന്തരഘട്ടങ്ങളിൽ മുൻകൂട്ടി അറിയിച്ചും മാത്രമായിരിക്കും ഇനി മുഖ്യമന്ത്രി പ്രതികരണങ്ങൾ നൽകുക.

സിഎംആർഎൽ മേധാവി എസ്.എൻ. ശശിധരൻ കർത്തായിൽനിന്ന് പണം വാങ്ങിയെന്ന് ബിജെപി നേതാവ് ഷോൺ ജോർജ് ആരോപിച്ചതിനു പിന്നാലെ മാധ്യമപ്രവർത്തകർ മുഖ്യമന്ത്രിയെ നിരന്തരം പ്രതികരണത്തിനായി സമീപിച്ചിരുന്നു. കൊച്ചിയിലും ഇടുക്കി കലക്ടറേറ്റിലും അടക്കം മുഖ്യമന്ത്രിയെ മാധ്യമപ്രവർത്തകർ വളഞ്ഞുവെന്ന സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടിനെത്തുടർന്നാണ് സുരക്ഷ ശക്തമാക്കിയത്. പ്രതിപക്ഷ കക്ഷികൾ പ്രതിഷേധവുമായി രംഗത്തിറങ്ങിയ സാഹചര്യത്തിൽ, മുഖ്യമന്ത്രിയുടെ അടുത്തേക്ക് ആളുകൾ എത്തുന്നതിൽ തൽക്കാലത്തേക്കെങ്കിലും നിയന്ത്രണം വേണമെന്നാണ് പൊലീസിന്റെ ആവശ്യം. ഇതിന്റെ അടിസ്ഥാനത്തിൽ ജാഗ്രത പാലിക്കണമെന്ന് ഇന്റലിജൻസ് എഡിജിപി ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വാഹനവ്യൂഹം ശക്തമാക്കണമെന്ന നിർദ്ദേശം മുഖ്യമന്ത്രി മുമ്പ് നിരസിച്ചിരുന്നെങ്കിലും നിലവിലെ സാഹചര്യത്തിൽ സുരക്ഷ കർശനമാക്കാനാണ് തീരുമാനം.

Related Articles

Back to top button