38 തദ്ദേശ വാർഡുകളിലെ ഫലം ഇന്നറിയാം; യുഡിഎഫിനും എൽഡിഎഫിനും….

38 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ഇന്ന് നടക്കും. 60 ശതമാനത്തോളമാണ് ഉപതെരഞ്ഞെടുപ്പിലെ പോളിംഗ്. വി ഡി സതീശന്‍റെ നേതൃത്വത്തിൽ യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷം നടക്കുന്ന ആദ്യ ഉപതെരഞ്ഞെടുപ്പ് ഇരു മുന്നണികൾക്കും അതീവ നിർണായകമാണ്. തെരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്‍റെ വിലയിരുത്തലാകുമെന്നാണ് യു ഡി എഫ്, എൽ ഡി എഫ് നേതാക്കള്‍ പ്രതികരിച്ചത്. തദ്ദേശത്തിലും നിയമസഭയിലും നടത്തിയ മുന്നേറ്റം ഭരണത്തിലെത്തി നാലാം മാസത്തിലെ ഉപതെരഞ്ഞെടുപ്പിലും യു ഡി എഫ് അവര്‍ത്തിക്കാനാകുമോയെന്നതിലാണ് ആകാംഷ. പ്രിയദര്‍ശിനി സൗജ്യനയാത്ര, ഓണക്കാലത്തെ വിപണി ഇടപെടൽ, തൂഫാൻ തുടങ്ങിയവ നേട്ടപ്പട്ടികയിലുണ്ട്. പവര്‍ കട്ട് അടക്കമുള്ള വിവാദങ്ങളാണ് മറുവശത്തുള്ളത്. നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ സി പി എം തുടങ്ങിയ തെറ്റ് തിരുത്തലിന് ശ്രമങ്ങൾ ഇടത് അനുകൂല വോട്ടുകള്‍ തിരികെത്തുമോയെന്നതാണ് മറ്റൊരു ചോദ്യം. ഇനി ബി ജെ പിയുടെ കാലമെന്ന് പറയുന്ന ആ പാര്‍ട്ടിയുടെ കണക്കു കൂട്ടലുകൾ ശരിവയ്ക്കുമോ ഉപതെരഞ്ഞെടുപ്പ് എന്നതിലും ആകാംഷയുണ്ട്. രാവിലെ പത്ത് മണി മുതൽ വിവിധ കേന്ദ്രങ്ങളിൽ വോട്ടെണ്ണൽ നടക്കും. ഉച്ചയോടെ പൂർണഫലം ലഭ്യമായേക്കും.

Related Articles

Back to top button