ഗ്യാനേഷ് കുമാറല്ല, നേരിട്ട് മോദിയുടെ രാജി ആവശ്യപ്പെടൂ; സിജെപിക്ക് കേജ്‍രിവാളിന്റെ ഉപദേശം

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഒക്ടോബർ 2 മുതൽ രാജ്യവ്യാപക പ്രതിഷേധത്തിന് ഒരുങ്ങുന്ന സിജെപിക്ക് പുതിയ നിർദേശവുമായി ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കേജ്‍രിവാൾ. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെടുന്നതിന് പകരം നേരിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജിയാണ് ആവശ്യപ്പെടേണ്ടതെന്നാണ് കേജ്‍രിവാളിന്റെ നിലപാട്.

ഒരു വാർത്താ ചാനൽ സംഘടിപ്പിച്ച കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു മുൻ ഡൽഹി മുഖ്യമന്ത്രി. തിരഞ്ഞെടുപ്പ് കമ്മിഷനുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് കേജ്‍രിവാളിന്റെ പരാമർശം.

“ആദ്യം നിങ്ങൾ ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു. ഇപ്പോൾ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെടുന്നു. പകരം നേരിട്ട് ബോസിന്റെ രാജി ആവശ്യപ്പെടൂ. എല്ലാം അദ്ദേഹത്തിന്റെ നിർദേശപ്രകാരമാണ് നടക്കുന്നത്. ഇനി നരേന്ദ്ര മോദിയുടെ രാജിക്കായുള്ള പ്രസ്ഥാനമാണ് ഉണ്ടാകേണ്ടത്” എന്നായിരുന്നു കേജ്‍രിവാളിന്റെ പ്രതികരണം.

Related Articles

Back to top button