കോൺഗ്രസ് നേതാവായ വനിതാ പഞ്ചായത്തംഗത്തിൻ്റെ സ്‌കൂട്ടർ കത്തിച്ചു….പൊലീസ്….

കൊല്ലം: അർധരാത്രിയിൽ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന വനിതാ പഞ്ചായത്തംഗത്തിന്റെ സ്കൂട്ടർ അജ്ഞാത സംഘം കത്തിച്ചു. പട്ടാഴി വടക്കേക്കര ഗ്രാമപഞ്ചായത്ത് അംഗവും കോൺഗ്രസ് പ്രതിനിധിയുമായ വിദ്യ സന്തോഷിന്റെ ഇരുചക്ര വാഹനമാണ് സാമൂഹികവിരുദ്ധർ അഗ്നിക്കിരയാക്കിയത്. മാലൂരിലുള്ള ഇവരുടെ വീട്ടുപറമ്പിലാണ് സംഭവം നടന്നത്.

രാത്രി തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട വീട്ടുകാരും അയൽവാസികളും ചേർന്ന് തീയണക്കാൻ ശ്രമിച്ചെങ്കിലും വാഹനം പൂർണ്ണമായും കത്തിനശിച്ചിരുന്നു. അക്രമത്തിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യമാണോ അതോ വ്യക്തിവൈരാഗ്യങ്ങളാണോ എന്ന് നിലവിൽ വ്യക്തമല്ല. ജനപ്രതിനിധിയുടെ വാഹനം വീടിനു മുന്നിലിട്ട് കത്തിച്ച സംഭവം നാട്ടുകാർക്കിടയിൽ വലിയ ഭീതിയും പ്രതിഷേധത്തിനും കാരണമായി.

Related Articles

Back to top button