എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ

തിരുവനന്തപുരം: കാറിൽ കടത്താൻ ശ്രമിച്ച 93 ഗ്രാം എംഡിഎംഎയുമായി രണ്ടുയുവാക്കൾ അറസ്റ്റിൽ. പാങ്ങപ്പാറ പുതിയിടത്തിൽ കാവുവിള പനയിൽ വീട്ടിൽ അനന്തു കൃഷ്‌ണൻ(31), വലിയവേളി വിജയഹൗസിൽ തോമസ് ടെറി (30) എന്നിവരാണ് സിറ്റി ഡാൻസാഫ് സംഘത്തിന്‍റെ പിടിയിലായത്. പുലർച്ചെ കോവളം ജംഗ്ഷന് സമീപം ബൈപ്പാസിൽ നടത്തിയ വാഹനപരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. പരിശോധനയ്ക്കിടെ പോറോട് പാലത്തിൽ വച്ച് പൊലീസ് വാഹനങ്ങളെ ഇടിച്ചിട്ട ശേഷം കാർ പുറകിലേക്കെടുത്ത് രക്ഷപെടാൻ ശ്രമിക്കവെ മറ്റ് വാഹനങ്ങൾകൊണ്ട് കാറിനെ തടഞ്ഞുനിറുത്തിയാണ് പ്രതികളെ പിടികൂടിയത്.



