സെഞ്ചുറി നേട്ടത്തിന് പിന്നാലെ ഗില്ലിനെ വാഴ്ത്തി വസീം ജാഫർ….

തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ സെഞ്ചുറി (108 പന്തിൽ 110) നേടിയ ഇന്ത്യൻ നായകൻ ശുബ്മാൻ ഗില്ലിനെ പ്രശംസകൊണ്ട് മൂടി മുൻ ഇന്ത്യൻ താരം വസീം ജാഫർ. 108 പന്തിൽ 110 റണ്‍സെടുത്ത ഗിൽ, മൂന്ന് ഫോർമാറ്റിലും ഒരുപോലെ തിളങ്ങാൻ ശേഷിയുള്ള താരമാണെന്ന് ജാഫർ പറഞ്ഞു.

ഇന്ത്യയുടെ ടി20 ടീം ശക്തമായതിനാലാണ് ഗില്ലിന് നിലവിൽ അവസരം ലഭിക്കാത്തതെന്ന് ജാഫർ ചൂണ്ടിക്കാട്ടി. മറ്റേതൊരു രാജ്യത്താണെങ്കിലും ഗിൽ അവരുടെ ടി20 ടീമിൽ നേരിട്ട് ഇടംപിടിക്കുമായിരുന്നു. വിരാട് കോലിയുടെ ഏകദിന പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകാൻ ശേഷിയുള്ള താരമാണ് ഗില്ലെന്നും, ചെറുപ്പത്തിൽത്തന്നെ മികച്ച പക്വതയും നായകപാടവവും ഗില്‍ പ്രകടിപ്പിക്കുന്നുണ്ടെന്നും ജാഫര്‍ കൂട്ടിച്ചേർത്തു.

Related Articles

Back to top button