മുഖ്യമന്ത്രി വി ഡിസതീശനെതിരെ വിമർശനവുമായി എം ബി രാജേഷ്….

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധത്തില്‍ മുഖ്യമന്ത്രി വി ഡിസതീശന്‍റെ അതൃപ്തിയിൽ പ്രതികരിച്ച് സിപിഐഎം നേതാവ് എം ബി രാജേഷ്. മുഖ്യമന്ത്രിയുടെ നിലപാടുകളുടെ ആത്മഹത്യയാണ് ദൈനംദിനം കാണുന്നതെന്ന് പരിഹസിച്ചാണ് എം ബി രാജേഷ് രംഗത്ത് വന്നത്.
നിലപാടുകളുടെ രാജകുമാരന്‍ എന്ന് വാഴ്ത്തിയവരൊക്കെ എവിടെ പോയെന്നും ഇപ്പോള്‍ സതീശന്റെ നിലപാടുകളുടെ ആത്മഹത്യയാണ് ദൈനംദിനം കാണുന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. അമിത് ഷായ്‌ക്കെതിരായി യൂത്ത് കോണ്‍ഗ്രസുകാര്‍ പ്രതിഷേധം നടത്തിയതില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ കട്ടകലിപ്പിലാണെന്നും അത് മുഖ്യമന്ത്രി ഇടപെട്ട് പിന്‍വലിപ്പിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.



