സിജെപിയുടെ ശിവാജി പാർക്കിലെ പ്രതിഷേധത്തിന് അനുമതി നിഷേധിച്ച് മുംബൈ പൊലീസ്; ജയിൽ നിറയ്ക്കൽ സമരം…

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജി വെയ്ക്കണമെന്ന ആവശ്യവുമായി കോക്രോച്ച് ജനത പാർട്ടി പ്രഖ്യാപിച്ച ഒക്ടോബർ രണ്ടിലെ പ്രതിഷേധത്തിന് മുംബൈ പൊലീസ് അനുമതി നിഷേധിച്ചു. ശിവാജി പാർക്ക് മൈതാനത്ത് നടത്താൻ നിശ്ചയിച്ചിരുന്ന സമരത്തിനാണ് പൊലീസ് അനുമതി നിഷേധിച്ചത്. പൊലീസ് അനുമതി നിഷേധിച്ച സാഹചര്യത്തിൽ, ജയിൽ നിറയ്ക്കൽ സമരം നടത്തുമെന്ന് സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ വ്യക്തമാക്കി



