ലൗലി സർവകലാശാല 10 ദിവസത്തേക്ക് അടച്ചു

പഞ്ചാബിലെ ലൗലി പ്രഫഷനൽ സർവകലാശാലയിൽ ഉണ്ടായ സംഘർഷത്തിന് പിന്നാലെ ക്യാമ്പസിന്റെ നിയന്ത്രണം പൊലീസ് ഏറ്റെടുത്തു. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി 2000ലധികം പൊലീസുകാരെയാണ് സർവകലാശാലാ പരിസരത്ത് വിന്യസിച്ചിരിക്കുന്നത്. പൊലീസ് ക്യാമ്പസിൽ ഫ്ലാഗ് മാർച്ചും നടത്തി.

സംഘർഷത്തെ തുടർന്ന് സർവകലാശാല 10 ദിവസത്തേക്ക് അടച്ചിടാൻ തീരുമാനിച്ചു. വിദ്യാർഥികൾ ഹോസ്റ്റലുകളിൽ തന്നെ സുരക്ഷിതമായി തുടരണമെന്നും അനാവശ്യമായി പുറത്തിറങ്ങരുതെന്നും അധികൃതർ നിർദേശം നൽകി. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് ജലന്തർ ഡിഐജി നവീൻ സിങ്കള അറിയിച്ചു. സംഘർഷത്തെ തുടർന്ന് അടച്ചിട്ട ദേശീയപാത 44 ഉടൻ തുറക്കുമെന്നും പൊലീസ് അറിയിച്ചു.

Related Articles

Back to top button