എസ്ഐആർ നോട്ടീസ് ലഭിച്ചവർ ഹിയറിങ്ങിന് പോകേണ്ട….ബിഎൽഒമാർ വീടുകളിലെത്തും…

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെയുണ്ടായ ഗുരുതര ആരോപണങ്ങൾക്കും ഭിന്നാഭിപ്രായങ്ങൾക്കും പിന്നാലെ ഡൽഹിയിലെ തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്ത് അടിയന്തര യോഗം ചേർന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറും രണ്ട് കമ്മീഷണർമാരും പങ്കെടുത്ത യോഗത്തിൽ എസ്ഐആറുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികളും തർക്കങ്ങളും വിശദമായി ചർച്ച ചെയ്തെന്നാണ് വിവരം.

പ്രധാന തീരുമാനങ്ങളുടെ ഭാഗമായി എസ്ഐആർ നോട്ടീസ് ലഭിച്ചവർ ഹിയറിങ്ങിനായി നേരിട്ട് ഹാജരാകേണ്ടതില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ആവശ്യമായ രേഖകൾ ശേഖരിക്കുന്നതിനായി ബിഎൽഒമാർ നേരിട്ട് വീടുകളിലെത്തും. ഡൽഹിയിലും മഹാരാഷ്ട്രയിലും വോട്ടർപട്ടിക പുതുക്കാനുള്ള സമയപരിധി നീട്ടി നൽകി. ഇതിൽ ഡൽഹിയിൽ ആക്ഷേപങ്ങളും പരാതികളും സമർപ്പിക്കാൻ ഒക്ടോബർ 30 വരെ സമയവും അനുവദിച്ചു.

Related Articles

Back to top button