നിന്നെയല്ല നിന്റെയച്ഛനെയാണ് നോക്കുന്നത്… വീണയ്‌ക്കെതിരായ കേസിന് പിന്നിൽ…

ആലപ്പുഴ: മാസപ്പടി കേസ് പാർട്ടിക്കെതിരായ രാഷ്ട്രീയ നീക്കമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ആലപ്പുഴയിൽ നടന്ന സിപിഎം വിശാല ജില്ലാ കമ്മറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തനിക്കും മകൾ വീണയ്ക്കുമെതിരെ നടക്കുന്നത് രാഷ്ട്രീയ പകപോക്കലാണെന്നും സേവനം ചെയ്തതിനാണ് എക്സാലോജിക്കിന് പണം കിട്ടിയതെന്നും അദ്ദേഹം വ്യക്തമാക്കി. ‘നിന്നെയല്ല നിന്റെയച്ഛനെയാണ് നോക്കുന്നത്’ എന്ന തരത്തിലാണ് വീണയ്ക്കെതിരായ മാസപ്പടി കേസ് ഉണ്ടായത്. അച്ഛനിതെല്ലാം എത്ര കണ്ടതാണെന്ന് ഇവർക്കറിയില്ല.

തന്നിലൂടെ പാർട്ടിയെ ലക്ഷ്യംവച്ചുള്ള ഈ നീക്കത്തിൽ ബിജെപിക്കൊപ്പം കോൺഗ്രസും ചേർന്നിരിക്കുകയാണെന്ന് പിണറായി കുറ്റപ്പെടുത്തി. യോഗത്തിൽ കേന്ദ്രസർക്കാരിനെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുകയാണ്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സ്വന്തം തോന്നലുകൾ തീരുമാനങ്ങളാക്കി ഏകപക്ഷീയ നിലപാടുകൾ സ്വീകരിക്കുന്നു. ഇതിനെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം ആളിപ്പടരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സെൻസസ് നടപടിക്രമങ്ങൾ ജനങ്ങളുടെ സ്വകാര്യതയ്ക്ക് ഭീഷണിയാണ്. ജനസംഖ്യാ നിയന്ത്രണം നടപ്പിലാക്കിയ സംസ്ഥാനങ്ങൾക്ക് മണ്ഡല പുനർനിർണയത്തിൽ നഷ്ടമുണ്ടാകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആർഎസ്എസ് അജണ്ടയാണ് കേന്ദ്രം നടപ്പിലാക്കുന്നത്. കരുവന്നൂർ കേസിൽ പാർട്ടിയുടെ ജില്ലാ സെക്രട്ടറിമാരെയെല്ലാം പ്രതികളാക്കുന്നത് എന്ത് ന്യായമാണെന്നും പിണറായി വിജയൻ ചോദിച്ചു.

Related Articles

Back to top button