മരച്ചില്ലയിൽ പിടിച്ച് ജീവിതത്തിലേക്ക്; പാറക്കുളത്തിൽ വീണ വയോധികയെ..

പാറക്കുളത്തിൽ വീണ 74-കാരിയെ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ അത്ഭുതകരമായി രക്ഷപ്പെടുത്തി. മണലോടി ചെറുകരക്കുന്ന് സ്വദേശിനിയായ വിലാസിനിയാണ് അപകടത്തിൽപ്പെട്ടത്. ഉച്ചയ്ക്ക് 12.45-ഓടെയാണ് സംഭവം നടന്നത്. അബദ്ധത്തിൽ പാറക്കുളത്തിലേക്ക് വീണ വിലാസിനി, മരച്ചില്ലയിൽ പിടിച്ച് കിടക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരായ വിപിൻ, പ്രവീൺ എന്നിവർ 50 മീറ്ററോളം താഴേക്ക് റോപ്പും ലൈഫ് ബോയും ഉപയോഗിച്ച് ഇറങ്ങിയാണ് പരിക്കുകളില്ലാതെ വയോധികയെ സുരക്ഷിതമായി കരയ്‌ക്കെത്തിച്ചത്.



