55.72 പവൻ സ്വർണക്കിരീടത്തിന് പകരം മുക്കുപണ്ടം; ശബരിമല സന്നിധാനത്തെ സ്‌ട്രോങ് റൂമിൽ 

ശബരിമല സന്നിധാനത്തെ സ്‌ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവൻ തൂക്കമുള്ള സ്വർണക്കിരീടം കാണാനില്ലെന്ന് കണ്ടെത്തി. തിരുവാഭരണങ്ങളുടെയും വിലപിടിപ്പുള്ള വസ്തുക്കളുടെയും കണക്കെടുപ്പിനിടെയാണ് ഗുരുതരമായ വ്യത്യാസം കണ്ടെത്തിയത്. സ്വർണക്കിരീടത്തിന് പകരം അതേ രൂപത്തിലും വലുപ്പത്തിലുമുള്ള മുക്കുപണ്ടക്കിരീടമാണ് സ്‌ട്രോങ് റൂമിൽ കണ്ടെത്തിയത്.

2012 ഓഗസ്റ്റിൽ തമിഴ്‌നാട്ടിൽ നിന്നുള്ള അയ്യപ്പഭക്തരാണ് ഈ കിരീടം ശബരിമലയിൽ സമർപ്പിച്ചത്. ചാർട്ടേഡ് അക്കൗണ്ടന്റുമാരായ ഭക്തർ ചിങ്ങപ്പുലരിയിൽ നടതുറന്ന ഓഗസ്റ്റ് 17-നാണ് കിരീടം നടയ്ക്കുവെച്ചത്. ഇതിന് ദേവസ്വം ബോർഡ് രസീത് നൽകിയിരുന്നതായും രേഖകളിലുണ്ട്.

ഭക്തർ സമർപ്പിച്ച സമയത്ത് കിരീടത്തിന്റെ ആകെ തൂക്കം 445.78 ഗ്രാം എന്നാണ് രജിസ്റ്ററിൽ രേഖപ്പെടുത്തിയിരുന്നത്. എന്നാൽ ഇപ്പോൾ സ്‌ട്രോങ് റൂമിൽ കണ്ടെത്തിയ കിരീടത്തിന് 240 ഗ്രാം മാത്രമാണ് തൂക്കം. വജ്രത്തിന് സമാനമായി തോന്നിക്കുന്ന വെള്ളക്കല്ലുകളും മുക്കുപണ്ടക്കിരീടത്തിൽ പതിച്ചിട്ടുണ്ട്.

Related Articles

Back to top button