ബസിൽ കയറുന്നതിനിടെ പിടിവിട്ട് KSRTC ബസിനടിയിലേക്ക്.. പിന്നാലെ..

മലപ്പുറം കൊണ്ടോട്ടി നെടിയിരുപ്പിൽ കെഎസ്ആർടിസി ബസിനടിയിലേക്ക് വീണ് 52കാരന് ദാരുണാന്ത്യം. നെടിയിരുപ്പ് സ്വദേശി കാവുങ്ങൽ കുന്നുംപുറത്ത് അബൂബക്കറാണ് മരിച്ചത്. സ്വകാര്യ ബസിൽ കയറാൻ ശ്രമിക്കുന്നതിനിടെ പിടിവിട്ട്, അതേദിശയിൽ വരികയായിരുന്ന കെഎസ്ആർടിസി ബസിനടയിലേക്ക് വീണാണ് അപകടമുണ്ടായത്. കെഎസ്ആർടിസി ബസ് ഇടതുവശത്ത് കൂടി മറികടക്കുന്നതിനിടെയാണ് സംഭവം.
ഇന്ന് രാവിലെ 7 മണിയോടെ രാമനാട്ടുകരയിലെ ജോലി സ്ഥാലത്തേക്ക് പോകാനായാണ് അബൂബക്കർ ബസിൽ കയറിയത്. സ്വകാര്യ ബസും കെഎസ്ആർടിസി ബസും തമ്മിലുള്ള മത്സര ഓട്ടത്തിനിടെയാണ് അപകടമുണ്ടായതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.



