മുഖ്യമന്ത്രിയായപ്പോൾ പ്രതിപക്ഷനേതാവായിരിക്കെ പറഞ്ഞതെല്ലാം മറന്ന് വി ഡി സതീശൻ

മുഖ്യമന്ത്രിയായപ്പോൾ പ്രതിപക്ഷനേതാവായിരിക്കെ പറഞ്ഞതെല്ലാം മറന്ന് വി ഡി സതീശൻ. പ്രതിപക്ഷത്തിരിക്കെ പിണറായിയുടെയും മന്ത്രിമാരുടെയും യാത്രകളിൽ സുതാര്യത ആവശ്യപ്പെട്ടത് വിഡി സതീശനാണ് ഇപ്പോൾ പറഞ്ഞതെല്ലാം മറക്കുന്നത്.വിമാന യാത്ര വിവാദമാകുമ്പോഴും അത് ഇനിയും തുടരുമെന്ന വെല്ലുവിളി എന്ത് വിവാദമുണ്ടായാലും ശൈലി ഇതായിരിക്കുമെന്ന് പറഞ്ഞ് ഉറപ്പിക്കൽ കൂടിയാണ്. മന്ത്രിമാരുടെ വിദേശയാത്രയും കെ എം ഷാജിയുടെ സ്വകാര്യ വാഹന ഉപയോഗത്തേയും മുഖ്യമന്ത്രി ന്യായീകരിക്കുന്നുണ്ട്.

ഞങ്ങളാണ് ഭരിക്കുന്നതെന്ന് ഭാവത്തിൽ ചിലരെല്ലാം പെരുമാറിയിട്ടുണ്ട്.അത്യാവശ്യം അഹങ്കാരവും തലക്കനവും തന്‍ പ്രമാണിത്തവും പ്രത്യക്ഷ്യപ്പെട്ടിട്ടുണ്ടെന്നാണ് ദിനപത്രത്തിനുള്ള അഭിമുഖത്തിൽ വമ്പൻ തോൽവിയുടെ കാരണങ്ങള്‍ വിശദീകരിച്ച സിപിഎം ജനറൽ സെക്രട്ടറി പറഞ്ഞ വാക്കുകള്‍. തങ്ങളുടെ ഗര്‍വും കൂടിയാണ് തോല്‍പിച്ചതെന്നാണ് തോറ്റവരുടെ തിരിച്ചറിവ്. ഗര്‍വിനും ജനം കൊടുത്ത ശിക്ഷയുടെ ഉത്പന്നമാണ് മാറിയ ഭരണം. അതിന്‍റെ തലപ്പത്തിരിക്കുന്നവര്‍ ഭരണപ്രായം നാലു മാസമാകുമ്പോഴേ ജനത്തോട് പറയുന്നത് ഇതേ ഗർവാണ്.

Related Articles

Back to top button