ദാമ്പത്യ പ്രശ്നത്തിന് പരിഹാരം തേടിയെത്തിയ യുവതിയെ ലൈം​ഗിക പീഡനത്തിനിരയാക്കി; വ്യാജ സിദ്ധൻ..

താമരശ്ശേരിയിൽ ദാമ്പത്യപ്രശ്നത്തിന് പരിഹാരം തേടിയെത്തിയ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ വ്യാജ സിദ്ധൻ അറസ്റ്റിൽ. പുതുപ്പാടി ആലഞ്ചേരി കളത്തിൽ അൻവർ സാദത്തിനെയാണ് താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.

ഒന്നര മാസം മുൻപ് വിവാഹിതയായ യുവതിയാണ് പരാതിക്കാരി. ഭർത്താവിനൊപ്പമാണ് യുവതി ദാമ്പത്യ പ്രശ്നപരിഹാരം തേടി അൻവർ സാദത്തിന്റെ അടുത്തെത്തിയത്. ഇതിനിടെയാണ് പീഡനം നടന്നതെന്നാണ് പൊലീസിന് ലഭിച്ച പരാതി.

ഭർത്താവിന്റെ കൈയിൽ മന്ത്രം ജപിച്ച് ഒരു തേങ്ങ നൽകിയ ശേഷം പുറത്തേക്ക് നോക്കി മന്ത്രം ചൊല്ലാൻ ആവശ്യപ്പെടുകയായിരുന്നു എന്നാണ് കേസ്. തുടർന്ന് യുവതിയെ മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി.

സംഭവത്തെക്കുറിച്ച് താമരശ്ശേരി ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അന്വേഷണം ആരംഭിച്ചതോടെ പ്രതി ഒളിവിൽ പോയിരുന്നു. പൊലീസ് അന്വേഷണം ശക്തമാക്കിയതിനിടെ കഴിഞ്ഞ ദിവസം ഈങ്ങാപ്പുഴയിലെ വീട്ടിലെത്തിയ അൻവർ സാദത്തിനെ പൊലീസ് പിടികൂടുകയായിരുന്നു.

അൻവർ സാദത്ത് നേരത്തെയും പോക്സോ കേസിൽ അറസ്റ്റിലായിട്ടുണ്ടെന്നാണ് പൊലീസിൽനിന്നുള്ള വിവരം. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

Related Articles

Back to top button