അയോധ്യ സംഭാവനക്കൊള്ള: സുപ്രീംകോടതിയിൽ കുറ്റപത്രം നൽകി എസ്ഐടി

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയില്‍ കുറ്റപത്രം സമര്‍പ്പിച്ച് പ്രത്യേക അന്വേഷണ സംഘം. കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന 8 പ്രതികള്‍ക്കെതിരെയാണ് കുറ്റപത്രം. കൊള്ള നടന്നത് വ്യക്തമാക്കുന്ന 105 സംഭവങ്ങള്‍ സിസിടിവി ദൃശ്യങ്ങളിലുണ്ടെന്ന് ഏഴായിരത്തോളം പേജുള്ള കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. 80 ലക്ഷത്തോളം രൂപ വീണ്ടെടുക്കാനായെന്നും കുറ്റപത്രം വ്യക്തമാക്കുന്നു. അതേ സമയം സംശയത്തിന്‍റെ നിഴലില്‍ നിന്നിരുന്ന ട്രസ്റ്റ് മുന്‍ ഭാരവാഹികളെല്ലാം സുരക്ഷിതരാണ്. ചമ്പത് റായ്, അനില്‍ മിശ്ര തുടങ്ങിയ പ്രമുഖര്‍ക്കെതിരെയൊന്നും കുറ്റപത്രത്തില്‍ പരാമര്‍ശമില്ലെന്നാണ് വിവരം.

Related Articles

Back to top button